
കാസർഗോഡ്: ചെറുവത്തൂർ ടൗണിലെ ബേക്കറിയിൽ നിന്നു കഴിച്ച പഫ്സിൽ പുഴുവിനെ കണ്ടെത്തി. ചെമ്പ്രകാനത്തെ കുടുംബം കഴിച്ച പഫ്സിലാണ് പുഴുവിനെ കണ്ടെത്തിയത്. തുടർന്ന് കടയുടമയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ആദ്യം ഒഴിഞ്ഞുമാറുകയായിരുന്നു. കുടുംബം പാരതിപ്പെട്ടതിനെ തുർന്ന് ആരോഗ്യ വകുപ്പ് ബേക്കറിയിലെത്തി പരിശോധന നടത്തി.