പുഴയിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

കൂവപ്പാറ ഫോറസ്റ്റ് സ്റ്റേഷനു സമീപത്തായിരുന്നു ചൂണ്ടയിട്ടിരുന്നത്.
Youth body found from river

പുഴയിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

Updated on

കോതമംഗലം: പൂയംകുട്ടി പുഴയിൽ ചൂണ്ടയിടുന്നതിനിടയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം സ്വദേശി സനോജിനെ (32) ബുധൻ വൈകിട്ടാണ് കാണാതായത്. കൂവപ്പാറ ഫോറസ്റ്റ് സ്റ്റേഷനു സമീപത്തായിരുന്നു ചൂണ്ടയിട്ടിരുന്നത്. സനോജ് ടാപ്പിംഗ് തൊഴിലാളിയായിരുന്നു. അഗ്നി രക്ഷാ സേന വ്യാഴം പുലർച്ചെ വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വീണ്ടും വ്യാഴം രാവിലെ തെരച്ചിൽ പുനരാരംഭിക്കുകയായിരുന്നു.

ചൂണ്ടയിട്ടു കൊണ്ടിരുന്നതിന്‍റെ സമീപത്തു നിന്നു തന്നെ കോതമംഗലം ഫയർഫോഴ്സിന്‍റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com