
നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു
file
ആലപ്പുഴ: ഹരിപ്പാട് നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. കാർത്തികപ്പള്ളി വെട്ടുവേനി പള്ളിയ്ക്കൽ ഗോപിയുടെ മകൻ കാളിദാസൻ (20) ആണ് മരിച്ചത്. കെവി ജെട്ടി കാട്ടിൽമാർക്കറ്റ് പുത്തൻ കരിയിൽ ക്ഷേത്രത്തിന് സമീപം വെളളിയാഴ്ച വൈകിട്ട് 3. 30 നായിരുന്നു അപകടം.
കൂടെയുണ്ടായിരുന്ന താമല്ലാക്കൽ ഹുസ്ന മൻസിൽ ഹാജ ഹസ്സൻ (20), എറണാകുളം സ്വദേശി ആകാശ് എന്നിവർക്ക് പരുക്കേറ്റു. ദുബായിൽ ജോലിക്ക് പോയിരുന്ന കാളിദാസൻ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മൂന്ന് ദിവസം മുൻപാണ് നാട്ടിലെത്തിയത്.
മാതാവ് ശ്രീകല സൗദിയിൽ നഴ്സാണ്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.