
മുംബൈ: കേന്ദ്ര സർക്കാർ നടപ്പാക്കിയ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ക്യാമ്പ് വസായ് ബി ജെ പി മുഖ്യകാര്യാലയത്തിൽ നടന്നു വരുന്നു.
ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപയുടെ ചികിത്സാ ചിലവ് കേന്ദ്ര സർക്കാർ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. പദ്ധതി ഗുണഭോക്താക്കളുടെ ലിസ്റ്റിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോന്നറിയാനും ഉൾപ്പെട്ടിട്ടുള്ളവർക്ക് ആയുഷ്മാൻ ഭാരത് പദ്ധതി കാർഡ് ലഭ്യമാക്കാനും ഉള്ള സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്.
ആധാർ കാർഡ്, മൊബൈൽ ഫോൺ എന്നിവയുമായി വസായ് റോഡ് വെസ്റ്റിലെ ശാസ്ത്രി നഗറിലുള്ള ബി ജെ പി മുഖ്യകാര്യാലയത്തിൽ എല്ലാ ദിവസവും രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും വൈകുന്നേരം 5 മണി മുതൽ 7 മണി വരെയും എത്തി പൊതുജനങ്ങൾക്ക് സൗജന്യമായി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ബി ജെ പി ജില്ലാ ഉപാദ്ധ്യക്ഷനും പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാനുമായ കെ.ബി ഉത്തംകുമാർ അറിയിച്ചു.