
താനെ: മൂന്ന് പതിറ്റാണ്ട് മുമ്പ് നിർമാണം ആരംഭിച്ച് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ബദ്‌ലാപ്പൂർ ഇൽ അയ്യപ്പ ക്ഷേത്രം ഉയരുന്നു. ക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ മാർച്ച് 1ന് ആരംഭിക്കും. ബദ്‌ലാപ്പൂർ ഈസ്റ്റിൽ അപ്ടെവാഡ്ഢി രാം നഗറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ദീർഘ വീക്ഷണവും, കാലത്തിനൊത്ത മാറ്റങ്ങളും സമന്വയിപ്പിച്ച് കൊണ്ട് കാണിപ്പയ്യൂരിൻ്റെ നേതൃത്വത്തിലുള്ള തച്ചു ശാസ്ത്ര വിദഗ്ധരാണ് ക്ഷേത്രത്തിൻ്റെ പൂർണ പ്ലാനും ഡിസൈനും തയാറാക്കിയിരിക്കുന്നത്. പൂർണമായും കേരളീയ രീതിയിലാണ് ക്ഷേത്രം പണി കഴിപ്പിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.
മാർച്ച് 1 മുതൽ ആരംഭിക്കുന്ന ക്ഷേത്ര പ്രതിഷ്ഠ ചടങ്ങുകൾ മാർച്ച് 4 ബ്രമ കലശത്തോട് കൂടി സമാപിക്കും. പ്രാണ പ്രതിഷ്ഠ ചടങ്ങുകൾക്ക് ബ്രഹ്മശ്രീ അണ്ടലാടി നാരായണൻ നമ്പൂതിരിയാണ് നേതൃത്വം നൽകുന്നത്. അയ്യപ്പനും , ഉപ പ്രതിഷ്ഠകൾ ആയി ഗണപതി, സുബ്രമണ്യൻ, ദുർഗയുമാണ് പ്രധാന പ്രതിഷ്ഠകൾ. പ്രതിഷ്ഠ ചടങ്ങുകളുടെ ഭാഗമായി എല്ലാ ദിവസവും ഗണപതി ഹോമം , ഭഗവത് സേവ, വേദ മന്ത്ര പുഷ്പാഞ്ജലി എന്നിവ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് പ്രേംകുമാർ നായർ 9223903248, പ്രേമൻ പിള്ള 9320683132, അഭിലാഷ് രാജൻ 9920795964