ബദ്‌ലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിലെ ബ്രഹ്മകലശം നാളെ

മുഖ്യ ചടങ്ങായ ബ്രഹ്മ കലശം എന്നിവ നാളെ രാവിലെ 5.30 മുതൽ ബ്രഹ്മശ്രീ അണ്ടലാടി നാരായണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നടക്കുന്നു
ബദ്‌ലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിലെ ബ്രഹ്മകലശം നാളെ

താനെ: ബദ്‌ലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങുകളോട് അനുബന്ധിച്ചുള്ള പരികലശം , മുഖ്യ ചടങ്ങായ ബ്രഹ്മ കലശം എന്നിവ നാളെ രാവിലെ 5.30 മുതൽ ബ്രഹ്മശ്രീ അണ്ടലാടി നാരായണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നടക്കുന്നു.

ഇന്നലെ കലശത്തിനോടനുബന്ധിച്ചുള്ള ദ്രവ്യ സമർപ്പണത്തിൽ അമ്മമാരുടെ കൂട്ടായ്മയായ മാതൃസമിതി ക്ഷേത്രത്തിലേക്കുള്ള എല്ലാ കവരവിളക്കുകളും, മറ്റു സ്പോൺസർമാർ വിഗ്രഹങ്ങൾ, പ്രഭാമണ്ഡലം എന്നിവ വഴിപാടായി സമർപ്പിച്ചു.

കലശത്തിനോടനുബന്ധിച്ചു എല്ലാ പ്രതിഷ്ഠകളും , പരികലശപൂജ ,ജലദ്രോണി പൂജ എന്നിവ വെള്ളിയാഴ്ച നടന്നു . നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരുപാടുപേർ ഈ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ക്ഷേത്രത്തിൽ എത്തിച്ചേർന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇന്നലെ ക്ഷേത്ര പരിസരത്തു നടന്ന ചടങ്ങിൽ ക്ഷേത്ര ഭാരവാഹികൾ ,മാതൃ സമിതി അംഗങ്ങളെയും ,മറ്റു സ്പോണ്സർമാരോടുമുള്ള നന്ദിയും ,ശില്പി ആയ ഹരിഹരനെ ആദരിക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾക്ക് പ്രേംകുമാർ നായർ 9223903248, അച്യുതൻ കുട്ടി മേനോൻ 97658 46288, പ്രേമൻ പിള്ള 93206 83132

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com