
മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ഒരുങ്ങുന്നു. 36 നിയമസഭാ മണ്ഡലങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പാർട്ടി നിയോഗിച്ച നിരീക്ഷകർ സമർപ്പിച്ച സർവേ റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം. പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ ശനിയാഴ്ച ബാന്ദ്രയിലെ അദ്ദേഹത്തിന്‍റെ വസതിയായ മാതോശ്രീയിൽ വിളിച്ച അവലോകന യോഗത്തിന്‍റെ പ്രധാന അജണ്ട ബിഎംസി തെരെഞ്ഞെടുപ്പ് ആയിരുന്നു.