
മുംബൈ: മുംബൈയ് ബി.എസ്.എൻ.എൽ. സംസ്ഥാന മേധാവിയുടെ ഓഫീസിൽ ജീവനക്കാർ നവരാത്രിയുടെ ഒമ്പതാം ദിനത്തിൽ നടത്തിയ ദേവീ പൂജയും ഡാൻഡിയ ഡാൻസും നടത്തി. ബി.എസ്.എൻ.എൽ. ഓഫീസിലെ എല്ലാ ജീവനക്കാരും ആഘോഷത്തിൽ പങ്കാളികളായി.
നവരാത്രി പൂജയിലും ദാണ്ടിയ നൃത്തത്തിനും പേഴ്സണൽ അസി. ജ്യോതി എസ്. മേനോൻ, സുചിത പാട്ണക്കർ , മാധവി മാനേ എന്നിവർ നേതൃത്വം നൽകി ബി.എസ്.എൻ.എൽ. ജനറൽ മാനേജർ ഫിനാൻസ് വിവേക് മഹാവർ ,ഡെപ്യൂട്ടി ജനറൽ മാനേജർ സന്തോഷ് കോക്കാട്ടേ , ബി.എസ്.എൻ.എൽ.ഇ.യു മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി ഗണേഷ് ഹിങ്കേ എന്നിവർ ചടങ്ങിൽ പങ്കെടുത്തു ബി.എസ്.എൻ.എൽ.ഇ.യു മുംബയ് ജില്ലാ മീഡിയ കോ - ഓർഡിനേറ്റർ വി. പി. ശിവകുമാർ പരിപാടികളുടെ മേൽനോട്ടം വഹിച്ചു.