
മുംബൈ: 'വിഘ്നഹർത്ത' മഹാരാഷ്ട്രയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും തടസ്സങ്ങൾ മാറ്റാൻ ഇടവരുത്തട്ടെയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിഏക്നാഥ് ഷിൻഡെ. തൻ്റെ ഔദ്യോഗിക വസതിയിൽ ഗണേഷ് ചതുർത്ഥി ദിനത്തിൽ ഗണപതി പൂജ കഴിഞ്ഞ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ആശംസകൾ അറിയിച്ചത്.
ഗണേഷ് ചതുർത്ഥിയോടനുബന്ധിച്ച് രാവിലെ ബാപ്പയെ മുംബൈയിലെ വസതിയിൽ മുഖ്യമന്ത്രി ഷിൻഡെ സ്വീകരിച്ചു. തുടർന്ന് മുഖ്യമന്ത്രി ഷിൻഡെ ഭാര്യയ്‌ക്കൊപ്പം ഗണേശ ആരതിയും നടത്തി.
ഗണപതിപൂജയും പ്രാർത്ഥനയും നടത്തിയതിന് ശേഷം മുഖ്യമന്ത്രി ഷിൻഡെ തൻ്റെ വസതിയിൽ മാധ്യമപ്രവർത്തകരുമായി സംവദിച്ചു. "എല്ലാ ഗണേശ ഭക്തർക്കും ഞാൻ ആശംസകൾ നേരുന്നു.ഞാൻ ഇന്നലെ ജമ്മു കശ്മീരിൽ ഉണ്ടായിരുന്നു, ശ്രീനഗറിലെ ലാൽ ചൗക്കിൽ ആളുകൾ ഗണേശോത്സവം ആഘോഷിക്കുകയായിരുന്നു.
'വിഘ്നഹർത്ത' മഹാരാഷ്ട്രയിലെ ജനങ്ങളുടെ മുന്നിലുള്ള എല്ലാ തടസ്സങ്ങളും നീക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു,ആശംസിക്കുന്നു" എല്ലാവരേയും അഭിവാദ്യം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു.