

ഛത്രപതി സംഭാജിനഗര്‍ റെയില്‍വേ സ്റ്റേഷന്‍
മുംബൈ: ഔറംഗാബാദ് റെയില്‍വേ സ്റ്റേഷന്‍റെ പേര് ഔദ്യോഗികമായി ഛത്രപതി സംഭാജിനഗര്‍ റെയില്‍വേ സ്റ്റേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്തതായി സെന്‍ട്രല്‍ റെയില്‍വേ ശനിയാഴ്ച പ്രഖ്യാപിച്ചു.
പുതിയ സ്റ്റേഷന്‍ കോഡ് 'സിപിഎസ്എന്‍' എന്നായിരിക്കുമെന്ന് സെന്‍ട്രല്‍ റെയില്‍വേ ഒരു പ്രസ്താവനയില്‍ അറിയിച്ചു. സൗത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ നന്ദേഡ് ഡിവിഷന് കീഴിലാണ് ഈ സ്റ്റേഷന്‍.
മഹാരാഷ്ട്രയിലെ ഔറംഗാബാദ് നഗരത്തിന്റെ പേര് മൂന്ന് വര്‍ഷം മുന്‍പ് ഛത്രപതി സംഭാജിനഗര്‍ എന്നാക്കിയിരുന്നു.അതിന് പിന്നാലെയാണ് ഇപ്പോള്‍ സ്‌റ്റേഷനും പേര് മാറ്റിയിരിക്കുന്നത്.