ഗുരുദേവഗിരിയിൽ ഗുരുദേവ ജയന്തിയാഘോഷം ചൊവ്വാഴ്ച

പുഷ്പവതി പൊയ്പ്പടത്ത് അവതരിപ്പിക്കുന്ന ഗുരുദേവകൃതികളുടെ സംഗീതാവിഷ്കരണവുമുണ്ടായിരിക്കും
sree narayana guru
ഗുരുദേവഗിരിയിൽ ഗുരുദേവ ജയന്തിയാഘോഷം ചൊവ്വാഴ്ച
Updated on

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി നെരൂൾ ഈസ്റ്റ്, വെസ്റ്റ് യൂണിറ്റുകളുടെയും ഗുരുദേവഗിരി കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഗുരുദേവ ജയന്തിയാഘോഷം 20 നു ചൊവ്വാഴ്ച ഗുരുദേവഗിരിയിൽ നടക്കും. പുലർച്ചെ 5 നു നിർമാല്യം, 5 .30 നു മഹാഗണപതി ഹോമം , 8 നു ഗുരുപൂജ , 10 മുതൽ ഗുരുഭാഗവത പാരായണം, 3 മുതൽ 6 വരെ കലാപരിപാടികൾ , 6 മുതൽ 6.45 വരെ പിന്നണി ഗായികയും കേരളാ സംഗീത അക്കാദമി വൈസ് ചെയർ പേഴ്സണുമായ പുഷ്പവതി പൊയ്പ്പടത്ത് അവതരിപ്പിക്കുന്ന ഗുരുദേവകൃതികളുടെ സംഗീതാവിഷ്കരണം .

6 .45 മുതൽ നെയ്‌വിളക്ക് അർച്ചന, ഗുരുപൂജ, ദീപാരാധന. 7 .30 മുതൽ ഗുരുസഹസ്രനാമാർച്ചന . 8 .30 മുതൽ ചതയ സദ്യ. ആഘോഷപരിപാടികളിൽ സമിതി ഭാരവാഹികൾ പങ്കെടുക്കും. ഫോൺ: 7304085880.

Trending

No stories found.

Latest News

No stories found.