നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ നെരൂൾ ഗുരുദേവഗിരി അന്തർദേശീയ പഠന കേന്ദ്രത്തിൽ ഒക്ടോബർ 3 മുതൽ 11 വരെ നീളുന്ന നവരാത്രി ആഘോഷം വിശേഷാൽ പൂജ ചടങ്ങുകളോടെയും കലാപരിപാടികളോടെയും ആഘോഷിക്കുവാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. പത്തു ദിവസവും വൈകീട്ട് 7 മുതൽ വിശേഷാൽ നവരാത്രി പൂജ (ദേവീ പൂജ) യും 8 മുതൽ നൃത്ത നൃത്യങ്ങളും സംഗീതാർച്ചനയും ഉണ്ടായിരിക്കും.
നവിമുംബൈയുടെ വിവിഭാഗങ്ങളിൽ നിന്നുള്ള ഗ്രൂപ്പുകളാണ് ഓരോ ദിവസവും പരിപാടികൾ അവതരിപ്പിക്കുന്നത്. എല്ലാദിവസവും മഹാപ്രസാദം ഉണ്ടായിരിക്കും. 10 നു ദീപാരാധനയ്ക്ക് ശേഷം പൂജ വയ്പ്പ്. 11 നു ദുർഗാഷ്ടമി, 12 നു മഹാനവമി. 13 നു പൂജ എടുപ്പ്. തുടർന്ന് വിദ്യാരംഭം. 10 .30 മുതൽ ശ്രീവിദ്യാ പൂജ. കൂടുതൽ വിവരങ്ങൾക്ക് 7304085880 , 9892045445 , 9820165311 , 8369312803 .