എച്ച് എസ്. സി പരീക്ഷ: ശ്രീ നാരായണ ഗുരു കോളേജിന് ഇത്തവണയും മികച്ച വിജയം

കൊമേഴ്സിൽ പരീക്ഷയ്ക്കിരുന്ന 444 വിദ്യാർഥികളിൽ 420 പേർ വിജയിച്ചു. ഇതിൽ 40 പേർക്ക് ഡിസ്റ്റിങ്ഷനും 113 പേർക്ക് ഫസ്റ്റ് ക്ലാസും 180 പേർക്ക് സെക്കന്റ് ക്ലാസ്സും ലഭിച്ചു
എച്ച് എസ്. സി പരീക്ഷ: ശ്രീ നാരായണ ഗുരു കോളേജിന് ഇത്തവണയും മികച്ച വിജയം

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ശ്രീ നാരായണ ഗുരു കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് സയൻസിനു എച്ച്. എസ്. സി. പരീക്ഷയിൽ ഇത്തവണയും മികച്ച വിജയം. കൊമേഴ്സിൽ പരീക്ഷയ്ക്കിരുന്ന 444 വിദ്യാർഥികളിൽ 420 പേർ വിജയിച്ചു. ഇതിൽ 40 പേർക്ക് ഡിസ്റ്റിങ്ഷനും 113 പേർക്ക് ഫസ്റ്റ് ക്ലാസും 180 പേർക്ക് സെക്കന്റ് ക്ലാസ്സും ലഭിച്ചു. ആകെ വിജയ ശതമാനം 94 .59 . സയൻസ് വിഭാഗത്തിൽ 208 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ ഒരാൾക്ക് ഡിസ്റ്റിങ്ഷനും 13 പേർക്ക് ഫസ്റ്റ് ക്ലാസും 97 പേർക്ക് സെക്കന്റ് ക്ലാസ്സും ലഭിച്ചു. വിജയ ശതമാനം 80 .29.

വിജയിച്ച എല്ലാ വിദ്യാർഥികളെയും കോളേജിന് മികച്ച വിജയം നേടാൻ സഹായിച്ച എല്ലാ അധ്യാപകരെയും പ്രിന്സിപ്പാളിനെയും ശ്രീ നാരായണ മന്ദിരസമിതി അഭിനന്ദിച്ചതായും സംസ്ഥാനത്തെ ശരാശരി വിജയശതമാനത്തേക്കാൾ കൂടുതലാണ് ശ്രീനാരായണ ഗുരുകോളേജിനു ലഭിച്ച വിജയ ശതമാനമെന്നും സമിതി ജനറൽ സെക്രട്ടറി ഓ. കെ. പ്രസാദ് അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com