
റായ്‌ഗഡ്: റയിൽവേ സ്റ്റേഷനിൽ അവശ നിലയിൽ കിടന്ന മലയാളിക്ക് സഹായമായി കെസിഎസ് പൻവേൽ. റയിൽവേ സ്റ്റേഷനിൽ അവശനിലയിലായിരുന്നു 69 കാരനായ മലയാളിയെ രണ്ട് ദിവസം മുമ്പാണ് യാത്രക്കാർ കണ്ടെത്തിയത്. ഉടൻ തന്നെ വിവരമറിഞ്ഞ കേരളീയ കൾച്ചറൽ സൊസൈറ്റി പ്രവർത്തകർ ചേർന്ന് പൻവേൽ ഗവൺമെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അന്വേഷണത്തിൽ തലശ്ശേരി സ്വദേശിയാണെന്നും രവീന്ദ്രൻ എന്നാണ് പേരെന്നും അറിയാൻ കഴിഞ്ഞു. ഭാര്യ ഷീല. രണ്ടു പെൺമക്കളുണ്ട്. പാനൂരിൽ ചുരുപറമ്പിലാണ് വീട്. പറമ്പത്ത് ഹൗസ് എന്നാണ് വീട്ടുപേര്.
തീരെ അവശ നിലയിലാണ് റയിൽവേ സ്റ്റേഷനിൽ നിന്ന് ആശുപത്രിയിലെത്തിച്ചതെന്ന് കെ കെ എസ് ഭാരവാഹികൾ പറഞ്ഞു.
മുംബൈയിൽ ബന്ധുക്കളോ സുഹൃത്തുക്കളോ ഉള്ളതായി അറിവില്ല. എന്നിരുന്നാലും എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പരുകളിൽ ബന്ധപ്പെടണമെന്ന് കേരളീയ കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് മനോജ് കുമാർ എം എസ് അറിയിച്ചു. 9967327424/ 9920628702 / 9967327424 / 9324929113