
മുംബൈ: മലയാളി വയോധികനെ ചൊവ്വാഴ്ച്ച രാവിലെ മുതൽ കാണാതായതായി പരാതി. കല്യാണിൽ താമസിച്ചു വരികയായിരുന്ന എ. ഒ.ഡാനിയലിനെയാണ് (82) കാണാതായത്.
കല്യാണിൽ നിന്നും മുംബൈ മസ്ജിദ് ബന്ദറിലേക്ക് പോയ ഡാനിയൽ ഇതു വരെ തിരിച്ചെത്തിയിട്ടില്ലെന്ന് കുടുംബം അറിയിച്ചു. ചില സമയത്ത് ഡാനിയലിന് ഓർമ്മ കുറവ് ഉണ്ടാകാറുണ്ട് എന്നും കുടുംബാംഗങ്ങൾ പറയുന്നു. പന്തളം സ്വദേശിയായ ഡാനിയൽ കല്യാണിൽ നിരവധി വർഷങ്ങളായി താമസിച്ചു വരുകയാണ്. ഉയരം 5 ‘4. ഇരുനിറം.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9821542635 എന്ന നമ്പറിൽ അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു.