മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 288 സീറ്റുകളിലേക്ക് 1,400 അപേക്ഷകൾ ലഭിച്ചു

കോൺഗ്രസ് ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ഭരണകക്ഷി അംഗങ്ങൾക്കുപോലും താൽപര്യം എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Maharashtra election
കോൺഗ്രസിന് 288 സീറ്റുകളിലേക്ക് 1,400 അപേക്ഷകൾ ലഭിച്ചു
Updated on

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ച വച്ചതിനു പിന്നാലെ 288 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസിന് ലഭിച്ചത് 1400 അപേക്ഷകൾ. മറാത്ത് വാഡ, വിദർഭ മേഖലകളിൽ നിന്നാണ് ഏറ്റവുമധികം അപേക്ഷകൾ വന്നത്, ആ പ്രദേശങ്ങളിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ശക്തമായ ആവേശമാണ് ഇത് സൂചിപ്പിക്കുന്നത്. കോൺഗ്രസ് ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ഭരണകക്ഷി അംഗങ്ങൾക്കുപോലും താൽപര്യം എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 48ൽ 13 സീറ്റും നേടിയാണ് സംസ്ഥാനത്ത് കോൺഗ്രസ് ഏറ്റവും വലിയ കക്ഷിയായത്. മത്സരിച്ചത് ആകട്ടെ വെറും 18 സീറ്റിലും. വിദർഭയും മറാത്ത്‌വാഡയും ബിജെപിയുടെ ശക്തമായ ഇടങ്ങളാണ് എന്നാൽ ഈ പ്രദേശങ്ങളിൽ നിന്നാണ് കോൺഗ്രസിന് ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിച്ചത്.

പാർട്ടിയിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിരവധി അംഗങ്ങൾ മുന്നോട്ട് വരുന്നുണ്ടെങ്കിലും മെറിറ്റിന്‍റെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനാർഥികളെ നിശ്ചയിക്കുകയെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് നാനാ പട്ടോലെ പറഞ്ഞു.

"ലോക്‌സഭാ ഫലത്തിന് ശേഷം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പ്രവർത്തകർക്കിടയിൽ ആവേശം വർധിച്ചിട്ടുണ്ടെന്നും" പാട്ടൊലെ പറഞ്ഞു. ഉദ്യോഗാർഥികളിൽ നിന്ന് ആയിരക്കണക്കിന് അപേക്ഷകൾ ഞങ്ങൾക്ക് ലഭിക്കുന്നുണ്ടെങ്കിലും മെറിറ്റിന്‍റെ അടിസ്ഥാനത്തിൽ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുമെന്ന് ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് പാർട്ടികളിലെ പ്രമുഖ നേതാക്കൾ ഞങ്ങളോടൊപ്പം ചേരാനും കാത്തിരിക്കുന്നു. ഇത് നിങ്ങൾക്ക് ഉടൻ തന്നെ നേരിൽ കാണാം". അദ്ദേഹം പറഞ്ഞു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കണക്കുകൾ അനുസരിച്ചു 288 മണ്ഡലങ്ങളിൽ 90 നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസിന് മുന്നേറ്റം പ്രതീക്ഷിക്കാം.

Trending

No stories found.

Latest News

No stories found.