ഔറംഗബാദ്-മറാത്തവാഡാ യാത്ര ദുരിതത്തിന് പരിഹാരം കാണാൻ വിവിധ മലയാളി സംഘടനകളുടെ കൺവെൻഷൻ ഔറംഗബാദിൽ നടന്നു

ചടങ്ങിൽ മുഘ്യഥിതികളായി ഫെയ്മ മഹാരാഷ്ട്ര ഘടകം പ്രസിഡന്‍റ് കെ എം മോഹനനും സെക്രട്ടറി പി പി അശോകനും പങ്കെടുത്തു
ഔറംഗബാദ്-മറാത്തവാഡാ യാത്ര ദുരിതത്തിന് പരിഹാരം കാണാൻ വിവിധ മലയാളി സംഘടനകളുടെ കൺവെൻഷൻ ഔറംഗബാദിൽ നടന്നു

ഔറംഗബാദ്: ഔറംഗബാദ് - മറാത്തവാഡ മേഖല യിലെ മലയാളികളുടെ യാത്ര പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യം മുൻനിർത്തി കേരളീയ സമാജം ഔറംഗബാദിന്‍റെയും ഫെയ്മ (Federation of All India Marunadan Malayali Association) ആഭിമുഖ്യത്തിൽ മഹാരാഷ്ട്ര യാത്ര സഹായ കൺവെൻഷൻ കേരളീയ സമാജം ന്യൂ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് പ്രസിഡന്‍റ് ശ്രീധരൻ നായരുടെ അധ്യക്ഷതയിൽ നടത്തുകയുണ്ടായി.

ചടങ്ങിൽ മുഘ്യഥിതികളായി ഫെയ്മ മഹാരാഷ്ട്ര ഘടകം പ്രസിഡന്‍റ് കെ എം മോഹനനും സെക്രട്ടറി പി പി അശോകനും പങ്കെടുത്തു. മറാത്തവാഡ മേഖല കൺവീനർ പത്മനാഭൻ (Papuji) സ്വാഗതം പറയുകയുണ്ടായി. കേരളീയ സമാജം വൈസ്പ്രസിഡന്‍റ്, സെക്രട്ടറി മറ്റു കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

കാലകാലങ്ങളായി കൊടുത്ത പരാതികളിൽ ആരും തന്നെ അതിൻ്റെ നിജസ്ഥിതി അന്വേഷിക്കാറില്ലായിരുന്നു എന്ന് ശ്രീധരൻ തന്‍റെ അധ്യക്ഷ പ്രസംഗത്തിൽ ചുണ്ടികാണിക്കുകയുണ്ടായി. ആവശ്യങ്ങൾ അപേക്ഷയിൽ എങ്ങനെ പ്രതിഫലിക്കണം എന്നതിനെക്കുറിച്ചു പി പി അശോകൻ യോഗത്തിൽ വ്യക്‌തമാക്കി.

ഇതിലേക്കായി ഒരു കമ്മിറ്റി രൂപീകരിക്കുന്നതിന്‍റെ ആവശ്യകതയെ പറ്റി സമാജം സെക്രട്ടറി കബീർ അഹമ്മദ് യോഗത്തിൽ സൂചിപ്പിച്ചു. ഈ കമ്മിറ്റിയും കേരളീയ സമാജം ഔറംഗബാദും കുടി മുന്പോട്ടുള്ള നടപടികൾ ആസൂത്രണം ചെയ്തു പ്രവർത്തിക്കുമെന്ന്‌ അറിയിച്ചു.

കമ്മിറ്റി ചെയർമാൻ ആയി പത്മനാഭൻ യെയും തിരഞ്ഞെടുത്തു. മറാത്തവാഡ യിലെ ഓരോ ജില്ലയിൽ നിന്നും പ്രതിനിധി കളെതിരഞ്ഞെടുക്കുകയുമുണ്ടായി. ലാതുർ നെ പ്രതിനിധീക രിച്ചുകൊണ്ട് ജോയി പയനാടത്തു, രാധാകൃഷ്ണൻ, ജിജോ ജോൺ എന്നിവരും, ജാൽന യിൽ നിന്നും നരേന്ദ്രനും ഗോപകുമാറും, പർബണി യിൽ നിന്നും കെ ജി നായർ, ബീഡിൽ നിന്നും സുകുമാരൻ, ഒസ്മാനാബാദിൽ നിന്നും നിതിൻ നായർ, ഔറംഗബാദിൽ നിന്നും ബൈജു ജോസെഫ്, ടി എം റഹുമത്, കെ എം ജോസഫ് , പ്രസന്ന കുമാർ, രാധാകൃഷ്ണ പിള്ള , ശ്രിമതി ജയശ്രീ കലേഷ്, ശ്രിമതി റോസിലി ലൈജു എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

നന്ദി പ്രമേയത്തിന് ശേഷം ദേശീയ ഗാനം ആലപിച്ചുകൊണ്ട് കൺവെൻഷൻ സമാപിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com