മുംബൈയിൽ കാണാതായ മലയാളി വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

പൊലീസും കുടുംബ അംഗങ്ങളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ ശിർഡിയിൽവച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
മുംബൈയിൽ കാണാതായ മലയാളി വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈ: കാണാതായ മലയാളി വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. നിരവധി വർഷങ്ങളായി കല്യാണിൽ താമസിച്ചുവരികയായിരുന്ന മലയാളി വയോധികനായ എ ഒ ഡാനിയലിനെ(82) ചൊവ്വാഴ്ച്ച രാവിലെ മുതലാണ് കാണാതായത്. പൊലീസും കുടുംബ അംഗങ്ങളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ ശിർഡിയിൽവച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പൊലീസാണ്‌ ഈ വിവരം കുടുംബത്തെ അറിയിച്ചത്. കുടുംബാംഗങ്ങൾ ശിർഡിയിലേക്ക് തിരിച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. കല്യാണിൽ താമസിച്ചുവരികയായിരുന്ന എ. ഒ.ഡാനിയൽ കല്യാണിൽ നിന്നും മുംബൈ മസ്ജിദ് ബന്ദറിലേക്കാണ് അന്നേ ദിവസം പോയിരുന്നത്. അൽപ്പം ഓർമ്മ കുറവുള്ള ഡാനിയൽ പന്തളം സ്വദേശിയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com