താനെ ഭിവണ്ടിയിലെ സ്ക്രാപ്പ് ഗോഡൗണിൽ വൻ തീപിടിത്തം; ആളപായമില്ല

തീ നിയന്ത്രണവിധേയമാക്കാൻ ഏകദേശം 3 മണിക്കൂർ എടുത്തു.
താനെ ഭിവണ്ടിയിലെ സ്ക്രാപ്പ് ഗോഡൗണിൽ വൻ തീപിടിത്തം; ആളപായമില്ല

താനെ: താനെ ജില്ലയിലെ ഭിവണ്ടിയിലെ സ്‌ക്രാപ്പ് ഗോഡൗണിൽ വ്യാഴാഴ്ച പുലർച്ചെ വൻ തീപിടിത്തം. അപകടത്തിൽ ആളപായമില്ലെന്ന് താനെ മുനിസിപ്പൽ കോർപ്പറേഷന്റെ (ടിഎംസി) റീജിയണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് സെല്ലിലെ (ആർഡിഎംസി) ഉദ്യോഗസ്ഥൻ പറഞ്ഞു. ഫയർ ഫോഴ്സിന്റെ 4 വാഹനങ്ങൾ സംഭവസ്ഥലത്തേക്ക് അയച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ഭീവണ്ടിയിലെ കതായ് ഗ്രാമത്തിലെ ഗോഡൗണിൽ ഇന്നലെ പുലർച്ചെ 3 മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് ആർഡിഎംസി താനെ ചീഫ് അവിനാഷ് സാവന്ത് പറഞ്ഞു. തീ നിയന്ത്രണവിധേയമാക്കാൻ ഏകദേശം 3 മണിക്കൂർ എടുത്തു. ഗോഡൗണിനുള്ളിലെ സ്ക്രാപ്പുകൾ പൂർണമായും നശിച്ചു. ഭീമമായ നഷ്ട്ടമാണ് തീപിടുത്തം ഉണ്ടായത് മൂലം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.അതേസമയം ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com