താനെ ശ്രീ കൊടുങ്ങല്ലൂർ അമ്പലത്തിൽ മീന ഭരണി മഹോത്സവം കൊണ്ടാടി

നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ആയിരുന്നു വിവിധ വിശേഷാൽ പൂജാ വിധികൾ നടത്തപ്പെട്ടത്
താനെ ശ്രീ കൊടുങ്ങല്ലൂർ അമ്പലത്തിൽ മീന ഭരണി മഹോത്സവം കൊണ്ടാടി

താനെ: താനെ ശ്രീ കൊടുങ്ങല്ലൂർ അമ്മ ക്ഷേത്രത്തിൽ മീന ഭരണി മഹോത്സവം രണ്ടു ദിവസങ്ങളിലായി കൊണ്ടാടി..മാർച്ച് 24 നും 25 നും ആണ് മീന ഭരണി മഹോത്സവം കൊണ്ടാടിയത്.

രാവിലെ 5 ന് ഗണപതിഹോമത്തോടുകൂടി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. രാവിലെ 8.30 ക്ക്‌ ദേവി മഹാത്മ്യ പാരായണം മറ്റു പൂജാ വിധികളും ഉണ്ടായിരുന്നു.നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ആയിരുന്നു വിവിധ വിശേഷാൽ പൂജാ വിധികൾ നടത്തപ്പെട്ടത്. ഇന്നലെ വൈകീട്ട് 6 മണിക്ക് അവതരിപ്പിച്ച കളമെഴുത്തും പാട്ട് ആയിരുന്നു ഇന്നലത്തെ സവിശേഷത.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com