
മുംബൈ: നഗരത്തിൽ സാധാരണ നിലയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടുന്നുണ്ടെങ്കിലും, മാർച്ച് 6 നും 7 നും ഇടയിൽ വരെ നേരിയ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിക്കുന്നു.
ചാറ്റൽ മഴ ലഭിക്കുന്നത് മൂലം താപനില കുറയാൻ ഇടയാക്കുമെന്നും, കാലാവസ്ഥ വകുപ്പ് നിരീക്ഷിച്ചു. മഴയുള്ള ദിവസങ്ങളിൽ, വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുക ചെയ്യുമെന്നും ഐ എം ഡി യുടെ വാർത്താ കുറിപ്പിൽ പറയുന്നു.
"നഗരത്തിൽ വൈകുന്നേരത്തോടെ മേഘാവൃതമായ ആകാശം കാണാനിടയാകുന്നു. അടുത്ത രണ്ട് ദിവസത്തിൽ മഴയും ചെറിയ ഇടിമിന്നലിനും സാക്ഷ്യം വഹിച്ചേക്കാമെന്നും" കാലാവസ്ഥാ വിഭാഗത്തിന്റെ വാർത്ത കുറിപ്പിൽ പറയുന്നു.