
മുംബൈ: ബംഗളൂരുവിലേക്കുള്ള യാത്രാമധ്യേ മലയാളി മുംബൈ എയർപോർട്ടിൽ വെച്ച് കുഴഞ്ഞുവീണ് മരിച്ചു. നവിമുംബൈ സിബിഡി ബേലാപൂരിൽ താമസിച്ചു വന്നിരുന്ന ജോബിയുടെ പിതാവായ എൽ. തോമസ് (66) ആണ് മുംബൈ എയർപോർട്ടിൽ വച്ച് തിങ്കളാഴ്ച നിര്യാതനായത്.
കഴിഞ്ഞ 3 മാസമായി മകനായ ജോബിയുടെ കൂടെ ആയിരുന്നു ജോർജ് താമസിച്ചു വന്നിരുന്നത്. ഇന്നലെ വൈകിട്ട് 7.30 നുളള ആകാശ് എയർലൈൻസിൽ മകളോടൊപ്പം ബാഗ്ളൂരിലേക്ക് പോകുവാനായി എയർപോർട്ടിൽ എത്തിയതായിരുന്നു. ബോർഡിംഗ് പാസ് ലഭിച്ച ശേഷം ടെർമിനൽ 1ൽ പ്രവേശിക്കുകയും ചെയ്തിരുന്നു. പിന്നീട് 6 30നാണ് ദേഹാസ്വാസ്ഥ്യം വന്ന് കുഴഞ്ഞു വീണ് മരണം സംഭവിച്ചത്. എൽ തോമസ്സിന്റെ മൃതദേഹം മുംബൈയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
അതേസമയം സംഭവത്തിന് ദൃക്സാക്ഷിയായ ഭാര്യക്ക് ഇതുമൂലം സ്ട്രോക് വന്നത് കൊണ്ട് നിലവിൽ നാട്ടിലേക്ക് യാത്രചെയ്യുന്നതിന് ബുദ്ധിമുട്ട് ഉളളതിനാൽ മൃതദേഹം നവിമുംബൈ സി ബി ഡി ബേലാപ്പൂരിൽ സംസ്കരിക്കുന്നതിനുളള ആലോചനയിലാണ് കുടുംബാംഗങ്ങൾ.
നാട്ടിൽ നിന്നും അടുത്ത ബന്ധുമിത്രാദികൾ വന്ന ശേഷം സംസ്കാര തീയതിയും സമയവും നിശ്ചയിക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഈ വിഷയം ഫെയ്മ മഹാരാഷ്ട്ര യാത്രാസഹായവേദി അംഗവും മധ്യപ്രദേശിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തകനും ലോക കേരള സഭാംഗവുമായ ഇന്ദുരാജ് ആണ് മുംബൈയിലെ പ്രവാസി സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.തുടർന്ന് അന്ധേരി, സാക്കിനാക്ക മലയാളി സമാജങ്ങളും വാഷിയിലെ നോർക്ക ഉദ്യോഗസ്ഥരും വിഷയത്തിൽ ഇടപെട്ടിരുന്നു.