മഹാരാഷ്ട്ര സർക്കാരിന്‍റെ മഹിളാ യോജന തേജസ്വിനി മഹോത്സവത്തിൽ മലയാളി വനിതകൾ സജീവം

മഹാരാഷ്ട്ര സർക്കാരിന്‍റെ മഹിളാ യോജന തേജസ്വിനി മഹോത്സവത്തിൽ മലയാളി വനിതകൾ സജീവം
Updated on

റായ്ഗഡ്: ഫെയ്മ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ കൊങ്കൺ മേഖലയിൽ റായ്ഗഡ് ജില്ലയിലെ പെൻ താലൂക്കിൽ പുതുതായി രൂപീകരിച്ച കുടുംബശ്രീ (ബചത് ഗട്ട്) 38 അംഗങ്ങളുള്ള വനിതകളുടെ യൂണിറ്റുകൾ ചൈതന്യ, തേജസ്,തനിമ എന്നീ മൂന്ന് ഗ്രൂപ്പുകളായി പ്രവർത്തനം ആരംഭിച്ചു. മഹാരാഷ്ട്ര ഗവൺമെന്‍റിന്‍റെ കുടുംബശ്രീ യൂണിറ്റുകളുടെ സമന്വയമായ 'തേജസ് സ്വയം സഹായ ബചത് ഘട്ട് ' സംഘടിപ്പിച്ച 'മുഖ്യമന്ത്രി മഹിളാ യോജന തേജസ്വിനി മഹോത്സവം' പെൻ- അലി ബാഗ് താലൂക്കുകൾ സംയുക്തമായി 2024 ഫെബ്രുവരി 22 മുതൽ 25 വരെ പെൻ മുൻസിപ്പൽ ലൈബ്രറി മൈതാനത്ത് വച്ച് വിപുലമായി നടത്തുകയുണ്ടായി.

മഹിളകൾക്ക് സ്വയം പര്യാപ്തതയ്ക്കായി തങ്ങളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുവാനും വില്പന നടത്തുവാനും വേണ്ടിയുള്ള വിപണന മേള എന്ന ഉദ്ദേശ്യത്തോടെ നടത്തിയ ഈ സംരംഭത്തിൽ ഭക്ഷണസാധനങ്ങൾ, കാർഷിക വിളകൾ, തുണിത്തരങ്ങൾ എന്നിവയുടെ വിപണിയായിരുന്നു ഒരുക്കപ്പെട്ടിരുന്നത്. പിന്തുണയുമായി രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖർ,പെൺ മലയാളി സമാജം,ഫെയ്മ മഹാരാഷ്ട്ര, കൊങ്കൺ മേഖലയിലെ മറ്റ് സംഘടന പ്രവർത്തകർ തുടങ്ങിയവർ ഈ വേദിയിലെത്തി പ്രവാസി വനിതകളെ പ്രോത്സാഹിപ്പിച്ചു

പെൻ യൂണിറ്റിലെ വനിതവേദിയുടെ മൂന്ന് ഗ്രൂപ്പുകൾക്കും കൂടി രണ്ടു സ്റ്റാളുകൾ അനുവദിക്കുകയും കേരളത്തനിമയുള്ള രുചിയേറും ഭക്ഷണ സാധനങ്ങളും, തുണിത്തരങ്ങളും ഒരു മിനി കേരള സ്റ്റോറുമൊക്കെയായി നമ്മുടെ വനിതകൾ ആദ്യ സംരംഭത്തിന് തുടക്കം കുറിക്കുകയും ചെയ്തു. വീടകങ്ങളിൽ ഒതുങ്ങി ജീവിച്ചിരുന്നവർ അത്യുൽസാഹത്തോടുകൂടി, കയ്യും മെയ്യും മറന്ന് പ്രവർത്തിച്ച് വളരെ ലാഭകരമായി ആദ്യത്തെ കൂട്ടായ പ്രവർത്തനം വിജയിപ്പിച്ചു. വളരെ ആത്മവിശ്വാസത്തോടുകൂടി,ഒത്തൊരുമയോടുകൂടി ഈ വനിതാ യൂണിറ്റ് മുന്നേറും എന്നുള്ള ദൃഢനിശ്ചയം എല്ലാ സഹോദരിമാരുടെ സംസാരത്തിലും പ്രതിഫലിക്കുകയുണ്ടായി. അതിനായി അവരെ പ്രാപ്തരാക്കാൻ സഹായിച്ച,അതത് സമയത്ത് വേണ്ട നിർദ്ദേശങ്ങൾ യഥാസമയം നൽകിയ ഫെയ്മ വനിത വേദിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റ് സജിനി സുരേന്ദ്രനും ജോ. സെക്രട്ടറി ബിന്ദു സുധീറിനും പെൻ ബചത് ഗട്ട് അംഗങ്ങൾ നന്ദി രേഖപ്പെടുത്തി.

Trending

No stories found.

Latest News

No stories found.