താനെ: കണ്ണൂർ ഫ്രണ്ട്സ് അസോസിയേഷന്‍ ഡോമ്പിവിലിയുടെ 34-മത് ഓണാഘോഷം സെപ്റ്റംബർ 22 ന് നടത്തുന്നു. അന്നേദിവസം രാവിലെ 9 മുതൽ ഡോംബിവലി വെസ്റ്റിൽ കുംഭാർഖാൻപാടയിലുള്ള തുഞ്ചൻ സ്‌മാരക ഹാളിൽ വച്ചാണ് ഓണാഘോഷം കൊണ്ടാടുന്നത്.
രാവിലെ 9 മണിക്ക് ഉൽഘാടനം തുടർന്ന് പ്രാർത്ഥന, സ്വാഗത പ്രസംഗംഅദ്യക്ഷ പ്രസംഗം, മുഖ്യാതിഥിയുടെ ആശംസ പ്രസംഗം എന്നിവ ഉണ്ടായിരിക്കും. ശേഷം നടക്കുന്ന വിവിധ കലാപരിപാടികളിൽ രംഗ പൂജ, കൈകൊട്ടി കളി,നൃത്ത നൃത്യങ്ങൾ, സിനിമാ ഗാനം എന്നിവ ഉണ്ടായിരിക്കും. ഉച്ചയ്ക്ക് ഓണ സദ്യ എന്നിവയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.