
നവിമുംബൈ: കേരളത്തിൽ ഇടുക്കി ജില്ലാ സ്വദേശിയായ ജിന്‍റോയെ കാണാതായിട്ട് ഡിസംബറിലേക്ക് ഒരു വർഷം. 35 കരനായ ജിന്‍റോയെ 2022 ഡിസംബർ മുതൽ കാണാതാകുന്നത്. മുമ്പ് കുവൈറ്റിൽ ജോലി ചെയ്തിരുന്ന ജിന്‍റോ പിന്നീട് നവിമുംബൈയിൽ എത്തുകയും ഡിസംബർ മുതൽ കാണാതാവുകയും ചെയ്തു എന്നാണ് റിപ്പോർട്ട്.
പരാതിപ്രകാരം കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും എസ് ഐ സുരേഷ് കുമാറിന്‍റെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ ജിന്‍റോയെ അന്വേഷിച്ചു മുംബൈയിൽ അന്വേഷിച്ചു വരികയാണ്.
ജിന്‍റോ മുംബൈയിൽ തന്നെ ഉണ്ടെന്നാണ് കരുതുന്നതെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ നൽകിയിരിക്കുന്ന നമ്പരിൽ വിളിച്ച് വിവരം അറിയിക്കണമെന്നും എസ് ഐ സുരേഷ്‌കുമാർ അറിയിച്ചു. സുരേഷ്‌കുമാർ. ബി- 9496159391. (സബ് ഇൻസ്പെക്ടർ, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ, കേരളം)