
മുംബൈ: മാട്ടുംഗ ആസ്തിക സമാജത്തിൻ്റെ കൊച്ചു ഗുരുവായൂരപ്പൻ ശ്രീരാമ ക്ഷേത്രത്തിൻ്റെ നൂറാം വാർഷികാഘോഷം നടത്തുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളോടെയാണ് നൂറാം വാർഷികം ആഘോഷിക്കുന്നത്. ആഘോഷത്തിന്റെ തുടക്കം കുറിച്ച് 17 ന്
വൈകീട്ട് 5 ന് നടക്കുന്ന ചടങ്ങിൽ സിനിമാ താരം സുരേഷ് ഗോപി മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ നൂറാം വാർഷികാഘോഷങ്ങളുടെ ലോഗോ സുരേഷ് ഗോപി പ്രകാശനം ചെയ്യും.
തുടർന്ന് ജയദേവരുടെ 24 അഷ്ടപദിയുടെ ഗീത ഗോവിന്ദത്തിൻ്റെ കഥക് വീഡിയോ പ്രദർശനവും കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.