
മുംബൈ: മുംബൈ പ്രതീക്ഷ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പതിനൊന്നാമത് സാഹിത്യ ശില്പശാലയായ എഴുത്തകം - 2023 ഇന്ന് (മാർച്ച് 5 ഞായർ ) നടക്കും. വസായ് റോഡ് വെസ്റ്റിലുള്ള ബി കെ എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് സാഹിത്യ ശില്പശാല നടക്കുന്നത്.
രാവിലെ 9.30 ന് പ്രശസ്ത സാഹിത്യകാരൻ വി ആർ സുധീഷ് ഭദ്രദീപം കൊളുത്തി സാഹിത്യ ശില്പശാല ഉത്ഘാടനം ചെയ്തു. നോവലിസ്റ്റും കഥാകൃത്തുമായ സി പി കൃഷ്ണകുമാർ അധ്യക്ഷനായി. കുമാരനാശാൻ ചരമശതാബ്ദി പ്രഭാഷണം വി ആർ സുധീഷ് നടത്തി.
മാധ്യമ പ്രവർത്തകരായ എൻ.ശ്രീജിത്ത് അഭിലാഷ് ജി നായർ ,കാട്ടൂർ മുരളി എന്നിവർ ആശംസ പ്രസംഗം പറഞ്ഞു. പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി ഉത്തംകുമാർ സ്വാഗതവും ശില്‌പശാല കൺവീനർ രാജേന്ദ്രൻ കുറ്റൂർ നന്ദിയും പറഞ്ഞു. 11.30 മുതൽ കഥ, കവിത, സംവാദം. മുംബൈയിലും പരിസര പ്രദേശങ്ങളിലുമുള്ള സാഹിത്യകാരൻമാരും സാഹിത്യ ആസ്വാദകരും ശില്പശാലയിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് - 9323528197 /9930627906