
മുംബൈ: പ്രശ്സത ചിത്രകാരനും നോവലിസ്റ്റും ചിത്രകലാ വിമർശകനുമായ ആർട്ടിസ്റ്റ് ഗായത്രിയുടെ ജഹാംഗീർ ആർട്ട് ഗാലറിയിൽ ചിത്ര പ്രദർശനം ആരംഭിച്ചു. ചിത്രപ്രദർശനത്തിന്റ ഉദ്ഘാടനം ആർട്ട് ഗാലറി സെക്രട്ടറിയായ കാർത്ത്യായനി മേനോനാണ് നിർവഹിച്ചത്.
ചടങ്ങിൽ ചിത്രകാരനായ അനീഷ് കുമാർ, രാഖി സുനിൽ , അഡ്വ മോഹൻദാസ് ഒടുവിൽ, സിന്ധു നായർ , ഡീലക്സ് ബഷീർ, എ.രാധാകൃഷണൻ , വത്സ രാധാകൃഷ്ണൻ, മാലിനി രാമചന്ദൻ എന്നിവർ പങ്കെടുത്തു. മാർച്ച് ഇരുപത് വരെ പ്രദർശനം തുടരുന്നതാണ്.