
നവിമുംബൈ: വാഷിയിൽ താമസിച്ചു വരികയായായിരുന്ന മലയാളി വീട്ടമ്മയായ നസീം ഭാനു പണിക്കരാണ് ചികിത്സാ സഹായം തേടുന്നത്.
മസ്തിഷ്ക്കാഘതത്തെ തുടർന്ന് വാഷിയിലെ എം ജി എം ആശുപത്രിയിൽ കഴിഞ്ഞ 4 ദിവസമായി ഇവർ ചികിത്സയിലാണ്.ശരീരത്തിന്റെ ഒരു ഭാഗം തളർന്നതായും ഭർത്താവ് ശ്രീകാന്ത് പണിക്കർ പറഞ്ഞു.
ഒരു ദിവസം മാത്രം 80,000 രൂപയോളം ഭാരിച്ച ചികിത്സാ ചിലവ് വരുന്നതായി കോവിഡ് കാലത്തു ജോലി നഷ്ട്ടപെട്ട ഭർത്താവ് ശ്രീകാന്ത് പണിക്കർ അറിയിച്ചു. ഇത്രയും ഭാരിച്ച തുക കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന ഈ നിർധന കുടുംബത്തെ സഹായിക്കാൻ താല്പര്യമുള്ളവർക്കായി ഗൂഗിൾ പേ നമ്പർ കൊടുക്കുന്നു. ഗൂഗിൾ പേ നമ്പർ 7304646898