നവി മുംബൈ: വാഷി ന്യൂ ബോംബെ അയ്യപ്പ മിഷൻ ക്ഷേത്രത്തിലെ അഞ്ച് ലൈഫ് ടൈം മെമ്പർമാരാണ് കഴിഞ്ഞ ഒരു മാസത്തിനിടെ മരണമടഞ്ഞത്. മരണ മടഞ്ഞതിൽ 63 വയസ്സ് മുതൽ 82 വയസ്സു വരെ പ്രായമുള്ളവരാണ്. പി രവീന്ദ്രൻ നായർ, മധുസൂദനൻ പിള്ള, പി വി ശിവരാമൻ, ഗൗരി രാഘവൻ, കെ ഗോപി, എന്നീ അഞ്ചു പേരാണ് കഴിഞ്ഞ 25 ദിവസത്തിനിടെ മരണമടഞ്ഞവർ.
5 പേർക്കും വാർധക്യ സഹജമായ അസുഖങ്ങളാണ് ഉണ്ടായിരുന്നതെന്നും ഇവരുടെ വേർപാട് തീർത്തും ഞെട്ടൽ ഉളവാക്കിയതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
ക്ഷേത്രത്തിൽ സ്ഥിരമായി വന്നിരുന്ന ഇവരുടെ മരണം ക്ഷേത്ര ഭാരവാഹികളിൽ ദുഃഖം ഉളവാക്കിയതായും അനുശോചനം രേഖപെടുത്തുന്നതായും ന്യൂ ബോംബെ അയ്യപ്പ മിഷൻ ക്ഷേത്രത്തിന് വേണ്ടി പ്രസിഡന്‍റ് വി.സി. ചന്ദ്രൻ പിള്ള പറഞ്ഞു.