സ്നേഹ സംഗമത്തിനായി വേദിയൊരുക്കി ന്യൂ ബോംബെ കേരളീയ സമാജം

ചടങ്ങിൽ ഡോ. പ്രേം നരസിംഹൻ മുഖ്യ പ്രഭാഷണം നടത്തും
സ്നേഹ സംഗമത്തിനായി വേദിയൊരുക്കി ന്യൂ ബോംബെ കേരളീയ സമാജം

നവിമുംബൈ: കലാ സാഹിത്യ സാംസ്‌കാരിക മേഖലയിൽ മികവുറ്റ പ്രവർത്തനങ്ങളോടൊപ്പം സാമൂഹിക പ്രതിബദ്ധതയോടെയുള്ള സേവനങ്ങൾ തുടർന്നുമാണ് മഹാരാഷ്ട്രയിലെ മലയാളി സമാജങ്ങൾക്ക് ആസ്ഥാനമായ ന്യൂ ബോംബെ കേരളീയ സമാജം മാതൃകയാകുന്നത്.

എൻ ബി കെ എസിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്നേഹ സംഗമം സമാജത്തിലെ ആദ്യകാല അംഗങ്ങൾക്ക് ഒത്തുകൂടാനും സൗഹൃദം പങ്കിടാനുമുള്ള വേദിയാകും. നവംബർ 19 ഞായറാഴ്ച നെരൂൾ എൻ.ബി.കെ.എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ എഴുപതുവയസ്സിന് മുകളിലുള്ള അംഗങ്ങളെ സമാജം ആദരിക്കും.

ജസ്‌ലോക് ആശുപത്രിയിലെ ജെറിയാട്രിക് മെഡിസിൻ വിഭാഗം മേധാവി ഡോ. പ്രേം നരസിംഹൻ, മാധ്യമ പ്രവർത്തകൻ പ്രേംലാൽ (കൈരളി ടി വി, ആംചി മുംബൈ) എന്നിവർ മുഖ്യാതിഥികളായിരിക്കും. ചടങ്ങിൽ ഡോ. പ്രേം നരസിംഹൻ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് എൻ ബി കെ എസ് സെക്രട്ടറി പ്രകാശ് കാട്ടാക്കട അറിയിച്ചു. കൺവീനർ കെ ടി നായർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com