ചിൽഡ്രൻസ് ക്ലബ്ബും ഫെയ്മ മഹാരാഷ്ട്രയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന ബോധവൽകരണ ക്ലാസ് ഉൽവെയിൽ

സെഷൻ ഉച്ചയ്ക്ക് 2 മുതൽ 6 മണിവരെ ആയിരിക്കും നടക്കുക എന്ന് ഭാരവാഹികൾ അറിയിച്ചു
ചിൽഡ്രൻസ് ക്ലബ്ബും ഫെയ്മ മഹാരാഷ്ട്രയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന ബോധവൽകരണ ക്ലാസ് ഉൽവെയിൽ

നവിമുംബൈ: ജൂൺ 11 ന് ഉൾവെ സെക്ടർ 17 ഇൽ താക്കൂർ സ്പോർട്സ് കോംപ്ലക്സിൽ വെച്ച് ഏകദിന ബോധവൽക്കരണ ക്ലാസ് നടത്തുന്നു. ചിൽഡ്രൻസ് ക്ലബ്ബും ഫെയ്മ മഹാരാഷ്ട്രയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന ക്ലാസ് മലപ്പുറം എ എസ് ഐ യും കേരളത്തിലെ പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും കുടുംബ സദസുകളുടെ പ്രിയങ്കരനുമായ ഫിലിപ്പ് മമ്പാട് ആണ് നയിക്കുന്നത്.

"Steer Right- How to align the thoughts of parents & children" -എന്ന് പേരിട്ടിരിക്കുന്ന സെഷൻ അന്നേ ദിവസം ഉച്ചയ്ക്ക് 2 മുതൽ 6 മണിവരെ ആയിരിക്കും നടക്കുക എന്ന് ഭാരവാഹികൾ അറിയിച്ചു.

അതേസമയം കുടുംബ ബന്ധങ്ങളുടെ പവിത്രത ശിഥിലമായികൊണ്ടിരിക്കുന്ന ഈ കാലത്ത് കുട്ടികളുടെ ഭാവിയെ കുറിച്ചോർത്ത് വ്യാകുലപ്പെടുന്ന മാതാപിതാക്കളുടെ എണ്ണം കൂടി വരിക ആണെന്നും ഇതിനൊരു ബോധവൽക്കരണ ത്തിന്റെ ആവശ്യകത ഉണ്ടെന്ന് തോന്നുകയും അങ്ങിനെയാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്നും പ്രോഗ്രാം കൺവീനർ വാസൻ വീരച്ചേരി അറിയിച്ചു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് റെജിസ്ട്രർ ചെയ്യുവാനുള്ള നമ്പർ

7738159911 - വാസൻ വീരച്ചേരി

77386 86944 - ശ്യാംലാൽ മണിയറ

99205 21171 - പ്രവിത്. വി. പി

81081 33773 - രാജേഷ് രാജൻ.

99675 05976 - അനു ബി നായർ

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com