പ്രതിഭാ പുരസ്‌കാര അവാര്‍ഡ് വിതരണം
മുംബൈ: പൂനെ ആസ്ഥാനമായ കൈരളി ചാരിറ്റബിള്‍ ഫൗണ്ടേഷനും വേള്‍ഡ് മലയാളി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച പ്രതിഭാ പുരസ്‌കാര-ജനസേവാ അവാര്‍ഡ് വിതരണം നടന്നു. എസ്പി ആര്‍. രാജ മുഖ്യാതിഥിയായിരുന്നു.
വേദാന്ത അധ്യാപികയും മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥയുമായ ഡോ. വീണാ രാജ്, തൊഴിലാളി യൂണിയന്‍ നേതാവും പുനെ മലയാളി ഫെഡറേഷന്‍ മുന്‍പ്രസിഡന്‍റുമായ രാജന്‍ നായര്‍, പിംപ്രി ചിഞ്ച്വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്‍ അംഗം ബാബു നായര്‍, അഡ്വ. ദീപാ ജോസഫ്, ഡോ. ശ്രീലേഖാ രാജേഷ്, ഡോ. സ്വപ്നാ നായര്‍, ഡൊമിനിക് ജോസഫ്, ശശിധരന്‍, ഷിജു ജോസഫ്, ജോസ് തോമസ് എന്നിവര്‍ പങ്കെടുത്തു.
ഉന്നതവിജയംനേടിയ വിദ്യാര്‍ഥികള്‍ക്കും സാമൂഹികപ്രവര്‍ത്തകര്‍ക്കും പൊലീസുദ്യോഗസ്ഥര്‍ക്കും സസൂണ്‍ ആശുപത്രിയുടെ സോഷ്യല്‍ സര്‍വീസ് വിഭാഗത്തിന്‍റെ സൂപ്രണ്ട് ഡോ. ശങ്കര്‍ മുഗാവെക്ക് പുരസ്‌കാരങ്ങള്‍ വിതരണംചെയ്തു. കൈരളി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.വി. പരമേശ്വരന്‍ അധ്യക്ഷതവഹിച്ചു. ജനറല്‍സെക്രട്ടറി രാജീവ് ഗോപി നന്ദിപറഞ്ഞു