
മുംബൈ: അദാനി പ്രശ്‌നമുൾപ്പെടെ നിരവധി വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ മുംബൈയിൽ പ്രതിഷേധിച്ച മഹാ വികാസ് അഘാഡി (എംവിഎ) പ്രവർത്തകരെ ചൊവ്വാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു.
അദാനി വിഷയം കൂടാതെ അഴിമതി ,തൊഴിലില്ലായ്മ,വിലക്കയറ്റം എന്നിവക്കെതിരെ ആയിരുന്നു പ്രധാനമായും എം വി എ യുടെ നേതൃത്വത്തിൽ പ്രതിഷേധം ഉയർത്തിയതെന്ന് നേതാക്കൾ അറിയിച്ചു.
അതേസമയം വരും ദിവസങ്ങളിൽ മഹാരാഷ്ട്രയിൽ വൻ പ്രതിഷേധങ്ങൾ ഇനിയും ഉയരുമെന്ന് ഒരു കോൺഗ്രസ്നേതാവ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.