രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധം; നവിമുംബൈയിൽ ജില്ലാ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്

പാർട്ടി നേതാക്കളും മുൻ കോർപ്പറേറ്റർമാരും വിവിധ പാർട്ടി ഭാരവാഹികളും പ്രവർത്തകരും മാർച്ചിൽ പങ്കെടുത്തു
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധം;  നവിമുംബൈയിൽ ജില്ലാ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്

നവിമുംബൈ: രാഹുൽ ഗാന്ധിക്ക് സൂറത്ത് കോടതി വിധിച്ച രണ്ട് വർഷത്തെ ജയിൽ ശിക്ഷയെ അപലപിച്ച് കോൺഗ്രസ് പാർട്ടിയുടെ നവി മുംബൈ യൂണിറ്റ് പ്രതിഷേധ മാർച്ച്‌നടത്തി.

‘ജയിൽ ഭരോ’ മുദ്രാവാക്യങ്ങളും ഉയർത്തിയായിരുന്നു പ്രകടനം നടത്തിയത്. പാർട്ടി ജില്ലാ പ്രസിഡന്‍റ് അനിൽ കൗശികിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച്. പാർട്ടി നേതാക്കളും മുൻ കോർപ്പറേറ്റർമാരും വിവിധ പാർട്ടി ഭാരവാഹികളും പ്രവർത്തകരും മാർച്ചിൽ പങ്കെടുത്തു.

നവിമുംബൈ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് അനിൽ കൗശികിന്‍റെ നേതൃത്വത്തിൽ വാഷി പൊലീസ് സ്‌റ്റേഷന് പുറത്ത് പ്രകടനം നടത്തി.കേന്ദ്രസർക്കാർ ദുരുദ്ദേശ്യത്തോടെയാണ് പെരുമാറുന്നതെന്നും അവർ ആരോപിച്ചു.

ഭാവിയിൽ പ്രക്ഷോഭം ശക്തമാക്കാനുള്ള തീരുമാനങ്ങളും എടുത്തതായി പാർട്ടി പ്രവർത്തകർ അറിയിച്ചു. ജവഹർലാൽ മഞ്ച് സെൽ മഹാരാഷ്ട്ര പ്രദേശ് പ്രസിഡന്‍റ് നില ലിമായെ, പ്രാദേശിക വക്താവ് നാസിർ ഹുസൈൻ, മുൻ കോർപ്പറേറ്റർ മീരാ പാട്ടീൽ എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.

പ്രതിഷേധത്തിൽ നവി മുംബൈ ജില്ലാ കോൺഗ്രസ് സെക്രട്ടറി വിദ്യാ ഭണ്ഡേക്കർ, സന്ധ്യ കോകട്ടെ, രാഖി പാട്ടീൽ, സെൽ പ്രസിഡന്റ് റിതേഷ് ടണ്ടേൽ, മുൻ കോർപ്പറേറ്റർ ബാബാസാഹേബ് ഗെയ്‌ക്‌വാദ്, ഗ്യാൻദീപ് സിംഗ് ചന്ദോക്, സുനിൽ പാർക്കർ, വിനോദ് പാട്ടീൽ, വിജയ് പാട്ടീൽ തുടങ്ങി നിരവധി കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com