മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി. മുംബൈയിലെ ചാർകോപ്, സയൺ കോളിവാഡ, കാന്തിവിലി ഈസ്റ്റ് സീറ്റുകളിലേക്കുൾപ്പെടെ 23 സ്ഥാനാർഥികളുടെ പട്ടികയിലുള്ളത്.
കോൺഗ്രസിന്‍റെ രണ്ടാം പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ചില പ്രമുഖ മണ്ഡലങ്ങളും പേരുകളും ഇവയാണ്. ചാർകോപ്പിൽ നിന്നു യശ്വന്ത് സിംഗ്, വസായിൽ നിന്നു വിജയ് പാട്ടീൽ, സയൺ കോളിവാഡയിൽ നിന്നു ഗണേഷ് യാദവ്, കാന്തിവിലി ഈസ്റ്റിൽ നിന്നുള്ള കാലു ഭദെലിയ, ശ്രീരാംപൂരിൽ നിന്നു ഹേമന്ത് ഒഗലെ തുടങ്ങിയവർ.
കോൺഗ്രസ് നേതാവ് സുനിൽ കേദാറിന്‍റെ ഭാര്യ അനൂജ സാവ്നറിൽ നിന്ന് ജനവിധി തേടുന്നുണ്ട്.മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്‍റെ ആദ്യ പട്ടികയിൽ മുതിർന്ന പാർട്ടി നേതാക്കളായ നാനാ പട്ടോലെ, ബാലാസാഹേബ് തോറാട്ട്, പൃഥ്വിരാജ് ചവാൻ, വിജയ് വദ്ദേതിവാർ തുടങ്ങി 48 സ്ഥാനാർത്ഥികളെ പാർട്ടി പ്രഖ്യാപിച്ചിരുന്നു.
ഒക്‌ടോബർ 24-നാണ് കോൺഗ്രസിൻ്റെ ആദ്യ പട്ടിക പുറത്തിറക്കിയത്.