

വനിതാ ഡോക്റ്ററുടെ ആത്മഹത്യ എസ്‌ഐടി അന്വേഷിക്കും
representativeimage
മുംബൈ: സത്താറയില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ വനിതാ ഡോക്റ്റര്‍ ആത്മഹത്യ ചെയ്തതിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപവത്കരിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ഉത്തരവിട്ടു. ബീഡില്‍ നിന്നുള്ള ഡോക്റ്ററെ ഒക്റ്റോബര്‍ 23-ന് ഫാല്‍താനിലെ ഒരു ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഡോക്റ്ററെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും സബ് ഇന്‍സ്‌പെക്റ്റര്‍ അറസ്റ്റിലായിരുന്നു. കൈവെള്ളയില്‍ എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ ആരോപണം നേരിട്ട് രണ്ടു പേരെയും അറസ്റ്റ് ചെയ്‌തെങ്കിലും കുടുംബം അന്വേഷണത്തില്‍ തൃപ്തരല്ല. ഇതിന് പിന്നാലെയാണ് എസ്‌ഐടി രൂപീകരിച്ചത്.