
താനെ: മുൻകാല മലയാളിയും സാമൂഹ്യ പ്രവർത്തകനുമായ എം റ്റി ശിവൻ (78)ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് നിര്യാതനായത്.താനെലോകമാന്യനഗറിൽ പാടാ നമ്പർ ഒന്നിൽ സഹയോഗ് ബിൽഡിംഗിലാണ് താമസിച്ചിരുന്നത്.
വർത്തക് നഗർ കേരളീയ സമിതി മുൻ പ്രസിഡന്റായിരുന്നു. കൂടാതെ ശ്രീനാരായണ മന്ദിരസമിതി താനെ യുണിറ്റിൽ ഏറേക്കാലം കൗൺസിൽ മെമ്പറയായിരുന്ന ശിവൻ നിലവിൽ വർത്തക്ക് നഗർ യൂണിറ്റിലെ അംഗമാണ്.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സ്വദേശിയാണ്. ഭാര്യ (രാജമ്മ) മക്കൾ (സന്ധ്യ, ദീപ്തി)