

മുംബൈ: സുരേഷ് ഗോപിയുടെ വിഷു കൈനീട്ടം വസായിലും. വിഷു ദിനത്തിൽ രാവിലെ 8 മണിക്ക് വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ വച്ച് നാരായണീയം ആചാര്യ ഗുരുമാതാ നന്ദിനി മാധവൻ ആണ് ഭക്തർക്ക് സുരേഷ് ഗോപിയുടെ വിഷു കൈനീട്ടം നല്കുന്നത്. വസായിൽ നല്കുവാനുള്ള വിഷു കൈനീട്ടം കെ.ബി ഉത്തംകുമാർ മുഖേനയാണ് സുരേഷ് ഗോപി വസായിൽ എത്തിച്ചത്.