മുംബൈയിൽ ബിഎംസിയുടെ കീഴിൽ നീന്തൽ പരിശീലനം; ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ 25 ന് ആരംഭിക്കും

ബിഎംസിയുടെ കീഴിൽ 15 ദിവസത്തെ നീന്തൽ സെഷനുകൾക്ക് വിദ്യാർത്ഥികൾക്ക്‌ 2000 രൂപയും മുതിർന്നവർക്ക് 3000 രൂപയുമാണ് ഈടാക്കുക.
മുംബൈയിൽ ബിഎംസിയുടെ കീഴിൽ നീന്തൽ പരിശീലനം; ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ 25 ന് ആരംഭിക്കും

മുംബൈ: വേനൽ അവധിക്ക് ബിഎംസി 21 ദിവസത്തെ നീന്തൽ പരിശീലന സെഷൻ ആരംഭിക്കുന്നു. ഇതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ 25 ന് ആരംഭിക്കും. ബിഎംസിയുടെ കീഴിൽ 15 ദിവസത്തെ നീന്തൽ സെഷനുകൾക്ക് വിദ്യാർത്ഥികൾക്ക്‌ 2000 രൂപയും മുതിർന്നവർക്ക് 3000 രൂപയുമാണ് ഈടാക്കുക.

ആദ്യ ബാച്ച് മെയ് 2 മുതൽ 22 വരെയും രണ്ടാമത്തെ ബാച്ച് മെയ് 23 മുതൽ ജൂൺ 12 വരെയുമാണ് പരിശീലനം നടക്കുക. 21 ദിവസത്തെ പരിശീലന സെഷനുകൾ ദിവസവും ഉച്ചയ്ക്ക് 12.30 മുതൽ 1.30 വരെയും 2 മുതൽ 3 വരെയും 3.30 മുതൽ 4.30 വരെയും ആയിരിക്കും.

നീന്തൽ സെഷനിൽ 15 പേർക്ക് ഒരു പരിശീലകനാകും ഉണ്ടാവുക. ശിവാജി പാർക്ക് (ദാദർ വെസ്റ്റ്), മുളുണ്ട്, ചെമ്പൂർ, കാന്തിവലി വെസ്റ്റ്, ദഹിസർ എന്നിവിടങ്ങളിലെ നീന്തൽക്കുളങ്ങളിൽ സെഷനുകൾ നടക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com