താനെ: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം 2024,സെപ്റ്റംബർ 29ന് അസോസിയേഷന്‍റെ കൈരളി ഹാളിൽ വച്ച് 3.30 മണിമുതൽ വിവിധ കലാപരിപാടികളോടെ നടക്കും. 2022-2024 വർഷങ്ങളിൽ എസ്‌എസ്‌സി/ എച്ചഎസ്‌സിക്ക് 85% മുകളിൽ മാർക്ക് നേടി വിജയം നേടിയ അസോസിയേഷൻ അംഗങ്ങളുടെ കുട്ടികളെ ക്യാഷ് അവാർഡ് നൽകി ആദരിക്കും.
ഓണാഘോഷത്തോടനുബന്ധിച്ചുള്ള കായികമത്സരങ്ങൾ സെപ്റ്റംബർ ഒന്നിന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 മണി മുതൽ അസോസിയേഷന്‍റെ കൈരളി ഹാളിൽ നടക്കുന്നതാണ്. വടംവലി ഉൾപ്പെടെയുള്ള കായിക മത്സരങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാവുന്നതാണ്. പ്രവേശനം സൗജന്യം. മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
വിശദ വിവരങ്ങൾക്ക്:
പ്രസിഡണ്ട് സുരേഷ് കുമാർ കൊട്ടാരക്കര 8551033722,
സെക്രട്ടറി മോഹൻ ജി നായർ 9821282074,
കൺവീനർ രാഹുൽ നായർ 8605639391