താനെ: വർത്തക് അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക മാസത്തോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾക്ക് തുടക്കമായി. ഞായറാഴ്ച രാവിലേ 6.30ന് മഹാ ഗണപതിഹോമത്തോടെയാണ് പൂജാ വിധികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് മഹാ സുദർശനഹോമവും മഹാ ലക്ഷ്മി പൂജയും നടന്നു.
വൈകീട്ട് 6.30 മുതൽ ഭഗവത് സേവ ഉണ്ടായിരിക്കും. മേൽശാന്തി വടക്കേടത്ത് ഗിരീശൻ നമ്പൂതിരിയാണ് പൂജാ വിധികൾക്ക് കാർമികത്വം വഹിച്ചത്.