
നവിമുംബൈ:ശ്രീനാരായണ മന്ദിരസമിതി വാഷി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വാഷി ഗുരു സെൻ്ററിൻ്റെ വാർഷികദിനം നാളെ വെള്ളിയാഴ്ച ഗുരുസെന്‍ററിൽ ആഘോഷിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ അറിയിച്ചു.
രാവിലെ 6.30 ന് ഗുരുപൂജ. വൈകിട്ട് 6.30 ന് ഗുരുപൂജ, സമൂഹപ്രാർത്ഥന. 7.30 മുതൽ പി. പി.സദാശിവൻ നടത്തുന്ന പ്രഭാഷണം. തുടർന്ന് മഹാപ്രസാദം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 98692 53770