വയനാട് പുനരധിവാസ ദൗത്യം: ചിപ്ളൂൺ മലയാളി സമാജവും കൊങ്കൺ മലയാളി ഫെഡറേഷനും ഫെയ്മ മഹാരാഷ്ട്രയുമായി സഹകരിക്കും

വയനാട് പുനരധിവാസ ദൗത്യം: ചിപ്ളൂൺ  മലയാളി സമാജവും കൊങ്കൺ മലയാളി ഫെഡറേഷനും  ഫെയ്മ മഹാരാഷ്ട്രയുമായി  സഹകരിക്കും
Updated on

മുംബൈ: വയനാട് ദുരന്തത്തിൽ അകപ്പെട്ട ജനങ്ങളെ ചേര്‍ത്ത് നിറുത്തുവാനായി ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ 36 ജില്ലകളിലെ മലയാളികളെ കോർത്തിണക്കി നടത്തുന്ന സേവ് വയനാട് ദുരിതാശ്വാസ പുനരധിവാസ പദ്ധതിയുമായി ചേര്‍ന്ന് സഹകരിക്കുമെന്ന് ചിപ്ളൂൺ മലയാളി സമാജം പ്രസിഡന്‍റും സേവ് വയനാട് കൊങ്കൺ സോണൽ കമ്മറ്റി മുഖ്യ രക്ഷാധികാരിയുമായ കെ.എസ്. വൽസൻ വ്യക്തമാക്കി.

കൊങ്കൺ മേഖലയിലെ വിവിധ മലയാളി സംഘടനകളുടെ കോൺഫെഡറേഷനായ കൊങ്കൺ മലയാളി ഫെഡറേഷനും ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സേവ് വയനാട് പദ്ധതിക്ക് എല്ലാവിധ പിന്തുണയും സഹകരണവും നൽകുമെന്ന് പ്രസിഡന്‍റ് രമേശ് നായർ പ്രഖ്യാപിച്ചു

വയനാട്ടിലെ ദുരിതബാധിതരുടെ ദുരിതാശ്വാസ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവര്‍ത്തനങ്ങളിൽ കൊങ്കൺ മേഖലയിലെ മുഴുവൻ പ്രവാസി സമൂഹവും ഒറ്റക്കെട്ടായി പങ്കാളികളാകുവാനും ഇരു നേതാക്കളും സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

Trending

No stories found.

Latest News

No stories found.