വിമാന ദുരന്തം: ഇതുവരെ തിരിച്ചറിഞ്ഞത് 162 പേരെ

അപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിയാനായിട്ടില്ല
162 plane crash victims identified so far

വിമാന ദുരന്തം: ഇതുവരെ തിരിച്ചറിഞ്ഞത് 162 പേരെ

Updated on

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച 162 പേരെ ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞു. 120 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. അതേസമയം, അപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

ഡിഎൻഎ പരിശോധനയ്ക്കായി അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടു‌ണ്ട്. എന്നാൽ മൃതദേഹങ്ങളിൽ പലതും കത്തിക്കരിഞ്ഞത് പരിശോധന ദുഷ്കരമാക്കുന്നുണ്ട്.

അതിനിടെ, ദുരന്തത്തിന് ഇരയായവരുടെ ബന്ധുക്കൾക്ക് നിയമ, മാനസിക പിന്തുണ നൽകാൻ നാഷണൽ ലീഗ‌ൽ സർവീസ് അഥോറിറ്റി (എസ്എൽഎസ്എ) സംവിധാനമൊരുക്കി. അഥോറിറ്റിയുടെ രക്ഷാധികാരിയായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ മേൽനോട്ടത്തിൽ വിമാന ദുരന്ത നിയമ സഹായ ഡെസ്ക് രൂപീകരിച്ചു.

ഗുജറാത്ത് ലീഗൽ സർവീസ് അഥോറിറ്റിയുമായി സഹകരിച്ച് തുറന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക് ദുരന്തത്തിന് ഇരയായവരുടെ ബന്ധുക്കൾക്ക് ഇൻഷ്വറൻസ് ക്ലെയ്മുകൾ, രേഖകൾ തയാറാക്കൽ, വ്യക്തിവിവരങ്ങളുടെ സ്ഥിരീകരണം എന്നിവയടക്കമുള്ള കാര്യങ്ങളിൽ സഹായം നൽകും.

മരിച്ചവരുടെ കുടുംബങ്ങൾക്ക് ‌മികച്ച അഭിഭാഷകരുടെ സേവനവും നിയമോപദേശവും ഉറപ്പാക്കും. മാനസികമായി തകർന്നവർക്ക് കൗൺസലിങ് നൽകാനും സംവിധാനമൊരുക്കിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com