500 കിലോ ലഡ്ഡു, 50,000 പേർക്ക് സദ്യ, ആഘോഷങ്ങൾ തുടങ്ങി എൻഡിഎ

bihar election; nda start victory celebration

500 കിലോ ലഡ്ഡു, 50,000 പേർക്ക് സദ്യ, ആഘോഷങ്ങൾ തുടങ്ങി എൻഡിഎ

file image

Updated on

പാട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സംഖ്യത്തെ ബഹുജദൂരം പിന്തള്ളി കുതിക്കുകയാണ് എൻഡിഎ. ലീഡ് നില 200 കടന്നതോടെ എൻഡിയ മുന്നണി വിജയം ഉറപ്പിച്ചിരിക്കുകയാണ്. ക്യാമ്പിൽ ആഘോഷങ്ങൾക്ക് ഇതിനോടകം തുടക്കം കുറിച്ചു കഴിഞ്ഞു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

എക്സിറ്റ് പോളുകളെല്ലാം അനുകൂലമായതോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. മധുര പലഹാരങ്ങൾക്കൊപ്പം സദ്യയും ഒരുക്കാനുള്ള തീരുമാനത്തിലാണ് മുന്നണി. ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൃഷ്ണ സിങ് കല്ലു 500 കിലോഗ്രാം ലഡ്ഡുവിന് ഓർഡർ നൽകിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മുഖ്യമന്ത്രി നിതീഷ് കുമാറിൻറേയും ചിത്രങ്ങൾ വെച്ചാണ് ലഡ്ഡു തയ്യാറാക്കുന്നത്.

പാട്നയിൽ 50,000 പേർക്ക് സദ്യ ഒരുക്കുമെന്നാണ് കൃഷ്ണ സിങ്ങിൻറെ കുടുംബം അറിയിച്ചിരിക്കുന്നത്. സദ്യയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. അഞ്ച് ലക്ഷം രസഗുളയും ഗുലാബ് ജാമുനും തയ്യാറാക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മൊകാമ അസംബ്ലി ടീമും ഒരു പ്രത്യേക പരിപാടി ആസൂത്രണം ചെയ്യുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com