വിമാന ദുരന്തം; ബ്ലാക്ക് ബോക്സിൽ നിന്നും നിർണായക വിവരങ്ങൾ ഡൗൺലോഡ് ചെയ്തു

ആദ്യത്തെ ബ്ലാക്ക് ബോക്സ് ജൂൺ 12 നും രണ്ടാമത്തേത് ജൂൺ 16 നും അപകട സ്ഥലത്തു നിന്നും കണ്ടെത്തിയിരുന്നു
ahmedabad plane crash black box data

വിമാന ദുരന്തം; ബ്ലാക്ക് ബോക്സിൽ നിന്നും നിർണായക വിവരങ്ങൾ ഡൗൺലോഡ് ചെയ്തു

Updated on

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിന്‍റെ നിർണായക വിവരങ്ങളടങ്ങിയ ബ്ലാക്ക് ബോക്സിൽ നിന്നും ഡാറ്റ ഡൗൺലോഡ് ചെയ്തു. മുൻ വശത്തെ ബ്ലാക്ക് ബോക്സിൽ നിന്നുള്ള ഡാറ്റ വീണ്ടെടുക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്തതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. മെമ്മറി മൊഡ്യൂൾ വിജകരമായി ലഭ്യമാക്കാൻ സാധിച്ചുവെന്ന് സർക്കാർ അറിയിച്ചു.

ആദ്യത്തെ ബ്ലാക്ക് ബോക്സ് ജൂൺ 12 നും രണ്ടാമത്തേത് ജൂൺ 16 നും അപകട സ്ഥലത്തു നിന്നും കണ്ടെത്തിയിരുന്നു. തുടർന്ന് ജൂൺ 24 ഓടെ ബ്ലാക്ക് ബോക്സുകൾ അഹമ്മദാബാദിൽ നിന്നും ഡൽ‌ഹിയിലേക്കെത്തിച്ചു.

ahmedabad plane crash black box data
വിമാനാപകടത്തിന്‍റെ രഹസ്യം മറഞ്ഞിരിക്കുന്ന ആ ഓറഞ്ച് പെട്ടി; എന്താണ് ബ്ലാക്ക് ബോക്സ്!

അപകടം നടന്ന് ഇത്ര ദിവസങ്ങൾ പിന്നിട്ടിട്ടും അപകട കാരണം കണ്ടെത്താനായിരുന്നില്ല. ബ്ലാക്ക് ബോക്സിലെ വിവപങ്ങൾ ഇതിന് നിർണായകമാവും. 270 ഓളം പേരാണ് അപകടത്തിൽ മരിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com