ഡൽഹിയിൽ വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ; തലസ്ഥാനം വിടുന്നതാവും നല്ലതെന്ന് വിദഗ്ധർ

രാവിലെ 7 മണിക്ക് വായു മലിനീകരണ തോത് 377 ആയിരുന്നെങ്കിലത് 10 മണിയോടെ 400 കടന്നു
air pollution at delhi updates

ഡൽഹിയിൽ വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ; തലസ്ഥാനം വിടുന്നതാവും നല്ലതെന്ന് വിദഗ്ധർ

file image

Updated on

ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം അതിഭീകരമായി തുടരുന്നു. ഞായറാഴ്ച വായു മലിനീകരണ തോത് (AQI-air quality index) വളരെ മോശം അവസ്ഥയിലാണ്.

രാവിലെ 7 മണിക്ക് ഡൽഹിയിൽ രേഖപ്പെടുത്തിയ വായൂ മലിനീകരണ തോത് (air quality index) 377 ആയിരുന്നു. എന്നാലിത് രാവിലെ 10 മണിയോടെ 400 ന് മുകളിലായി. അനന്ത് ബിഹാർ, ചാന്ദിനി ചൗക്ക്, നെഹ്റു നഗർ, ആർകെ പുരം, രോഹിണി എന്നിവിടങ്ങളിലടക്കം മലിനീകരണ തോത് 400 ന് മുകളിലാണ്.

ഡൽഹിയിൽ വളരെ രൂക്ഷമായ സാഹചര്യമാണ് നിലവിലുള്ളത്. ഡൽഹിയിൽ നിന്നും കുറച്ചു ദിവസം ആളുകൾ മറിനിൽക്കുന്നതാവും നല്ലതെന്ന് എയിംസിലെ ശ്വാസകോശ വിദഗ്ധൻ ഡോ. ഗോപി ചന്ദ് ഖിൽനാനി പ്രതികരിച്ചു. ഡൽഹിയിലെ ആളുകൾക്ക് ഗുരുതരമായ അസുഖം വരാനുള്ള സാധ്യത കൂടുതലാണെന്നും ഇതിൽ നിന്നും കുറച്ച് ദിവസമെങ്കിലും രക്ഷപെടുന്നതാണ് ശരിയായ തിരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു.

ഡൽഹിയിലെ വായൂ മലിനീകരണം കുറ‍യ്ക്കാൻ സർക്കാർ പലവിധത്തിലുള്ള വഴികളും പരീക്ഷിക്കുന്നുണ്ടെന്ന് പറയപ്പെടുന്നുണ്ടെലും ഫലമൊന്നും കാണുന്നില്ല. കോടികൾ മുടക്കി ക്ലഡ് സ്വീഡിങ് നടത്തിയിട്ടും യാതൊരു ഫലവുമുണ്ടായിട്ടില്ല. പ്രതിപക്ഷമടക്കം സർക്കാരിനെതിരേ ഇതൊരു ആയുധമാക്കി മാറ്റുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com