
കർണാടക : കർണാടക ബിജെപിയിൽ അഴിച്ചുപണി. മുൻമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ്. യെഡിയൂരപ്പയുടെ മകൻ വിജയേന്ദ്ര യെഡിയൂരപ്പ എംഎൽഎയെ ബിജെപി പ്രസിഡന്റ് ആയി തെരഞ്ഞെടുത്തു. അടിയന്തിരമായി സ്ഥാനമേറ്റെടുക്കാനാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ഉത്തരവിറക്കിയിരിക്കുന്നത്.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെത്തുടർന്ന് സംസ്ഥാന പ്രസിഡന്റിനെ മാറ്റുമെന്ന് നേരത്തെ അഭ്യൂഹം ഉണ്ടായിരുന്നു. നിലവിൽ സംസ്ഥാന വൈസ് പ്രസിഡന്റാണ് വിജയേന്ദ്ര. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സ്ഥാനമാറ്റം.