
മുംബൈ: ബോളിവുഡ് താരം റിയോ കപാഡിയ അന്തരിച്ചു. 66 വയസ്സായിരുന്നു. അർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കപാഡിയയുടെ സുഹൃത്ത് ഫൈസൽ മാലിക്കാണ് മരണവിവരം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച ഗോരേഗാവ് ശ്മശാനത്തിലാണ് സംസ്കാരം. ഭാര്യ മരിയ ഫറായ്ക്കും മക്കളായ വീർ, അമൻ എന്നിവർക്കും ഒപ്പം മുംബൈയിൽ ആയിരുന്നു താമസം.
ഒരു വർഷം മുൻപാണ് താരത്തിന് ക്യാൻസർ സ്ഥിരീകരിച്ചത്. ദിൽ ചാഹ്താ ഹേ, ചക് ദേ ഇന്ത്യ, ഹാപ്പി ന്യൂ ഇയർ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. നിരവധി ടിവി ഷോകളിലും സജീവമായിരുന്നു. ഒടിടിയിലൂടെ സ്ട്രീം ചെയ്യുന്ന ഹെവൻ 2 എന്ന സീരീസിലാണ് അവസാനമായി അഭിനയിച്ചത്.